Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cantonment Si

വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യാ​ൽ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ക​യ​റും; എ​സ്‌​ഐ​യു​ടെ ഓ​ഡി​യോ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: എ​സ്‌​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ എ​സ്ഐ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് എ​ഡി​ജി​പി പി.വിജയൻ നി​ർ​ദ്ദേ​ശം ന​ൽ​കി. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്‌​എ​ച്ച്‌​ഒ സ​തീ​ഷ്, എ​സ്‌​ഐ ഗോ​കു​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് സി​പി​എം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് എ​സ്‌​ഐ ഗോ​കു​ലി​ന്‍റെ​താ​യി പ​റ​യ​പ്പെ​ടു​ന്ന ഓ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.

എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ന​ന്ദ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​മാ​ണ് ഓ​ഡി​യോ​യി​ലു​ള്ള​ത്. വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യാ​ൽ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ക​യ​റു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശം ഓ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. താ​ൻ ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്‌​ഐ ഗോ​കു​ലാ​ണെ​ന്നും ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യാ​നും ഓ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

അ​റ​സ്റ്റ് നീ​ട്ടി​വ​ച്ച​ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നും സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്ന​താ​യി സി​പി​എം ആ​രോ​പി​ച്ചു. ഓ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഭ​വം കൂ​ടു​ത​ൽ വി​വാ​ദ​മാ​യി. ഓ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് എ​ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ത​ല​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ വി​വാ​ദം. പൊ​ലി​സ് ന​ട​പ​ടി​ക്കെ​തി​രെ സി​പി​എം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​ലി​സി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ നേ​രി​ൽ​ക്ക​ണ്ട് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ന്റോ​ൺ​മെ​ന്‍റ് എ​സ്‌​എ​ച്ച്‌​ഒ സ​തീ​ഷി​നും എ​സ്‌​ഐ ഗോ​കു​ലി​നു​മെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

അ​തേ​സ​മ​യം, പൊ​ലി​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യി​ക്കും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​സ്‌​ഐ ഗോ​കു​ലി​ന്റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up